പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സ്‌റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു എന്ന മോഹന്‍ രാജ് സിനിമാ ഷൂട്ടിങ്ങിനിടെ അപകടത്തില്‍പ്പെട്ടു മരിച്ചു.
കാറുമായി ബന്ധപ്പെട്ട സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആര്യ നായകനായുള്ള പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. കാര്‍ ചെയ്സ് സീന്‍ ചിത്രീകരിക്കുമ്പോള്‍ കണ്ട്‌ട്രോളില്ലാതെ എസ്‌യുവി റാമ്പ് കയറുന്നതിനുമുമ്പ് കീഴ്‌മേല്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് രാജു മരിച്ചു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിരവധി സിനിമകളിൽ രാജുവിനൊപ്പം പ്രവര്‍ത്തിച്ച നടന്‍ വിശാല്‍ ഈ ദുഃഖവാര്‍ത്ത സ്ഥിരീകരിച്ചു. “രാജുവിനെ ഞാൻ വര്‍ഷങ്ങളായി അറിയുന്നു. എന്റെ നിരവധി ചിത്രങ്ങളിലെ അപകടകരമായ സ്റ്റണ്ടുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് വലിയ ധൈര്യമുണ്ടായിരുന്നുവെന്ന് ഞാൻ വ്യക്തിപരമായി പറയുന്നു. എന്റെ ഹൃദയത്തിലെ ആഴത്തിൽ നിന്ന് അനുശോചനം. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ,” വിശാല്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
