ഇരിങ്ങാലക്കുട ടൗൺ സർവീസ് സഹകരണ ബാങ്കിൽ നടന്നു കൊണ്ടിരിക്കുന്ന അഴിമതിക്കും അനധികൃത സാമ്പത്തിക ഇടപാടിനും എതിരെ ബിജെപി മണ്ഡലം കമ്മിറ്റി ബാങ്കിനു മുൻപിലേക്ക് മാർച്ച് നടത്തി.റിസർവ് ബാങ്ക് ബാങ്കിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ വായ്പകൾ അനുവദിക്കാനോ നിക്ഷേപങ്ങൾ സ്വീകരിക്കാനോ ചെലവുകൾ നടത്താനോ സ്വത്തുക്കൾ വിൽക്കാനോ കൈമാറ്റം ചെയ്യാനോ ബാങ്കിന് അനുമതിയില്ല. നിക്ഷേപകർക്ക് അവരുടെ അക്കൗണ്ടുകളിൽ നിന്ന് 10,000 രൂപ മാത്രമേ പിൻവലിക്കാൻ അനുമതിയുള്ളൂ.
ITC ബാങ്കിൽ നടന്നു കൊണ്ടിരിക്കുന്ന അഴിമതിക്കും അനധികൃത സാമ്പത്തിക ഇടപാടിനും എതിരെ ബിജെപി മണ്ഡലം കമ്മിറ്റി ബാങ്കിനു മുൻപിലേക്ക് മാർച്ച് നടത്തി.
