ആളൂർ: വല്ലക്കുന്നിലെ ചെമ്മീൻ ചാലിനരികിലെ കുളത്തിൽ കുളിക്കുന്നതിനിടെ വലയിൽ കാൽ കുടുങ്ങി കല്ലേറ്റുംകര നിപ്മറിലെ വിദ്യാർഥി മുങ്ങി മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ പെരിങ്ങമല കോടാണിവിള പരേതരായ റിട്ട. കെ.എസ്.ആർ.ടി.സി. ഡ്രൈവർ മണിയുടെയും സുനിതയുടെയും മകൻ എം.എസ്. അച്ചു (19) വാണ് മരിച്ചത്.നിപ്മറിലെ ബാച്ചിലർ ഓഫ് പ്രോ സ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് (ബി.പി.ഒ.) ആദ്യവർഷ വിദ്യാർഥിയാണ്.സുഹൃത്തുകൾക്കൊപ്പം വാടക വീടെടുത്താണ് താമസിച്ചിരുന്നത്. അവധിയായതിനാൽ വെള്ളിയാഴ്ച്ച രാത്രി ഏഴരയോടെ കുട്ടികൾ കുളിക്കാൻ പോയതായിരുന്നു. ഇതിനിടയിലാണ് അച്ചു കുളത്തിലേയ്ക്ക് വീണത്. ചെമ്മീൻ ചാലിലെ വലയിൽ കാൽ കുടുങ്ങിയതാണ് അപകടത്തിന് കാരണം. മറ്റുള്ളവർക്ക് നീന്തൽ അറിയാത്തതിനാൽ നാട്ടുകാരെ വിളിച്ച് കൂട്ടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. അഗ്നി രക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മോർച്ചറിയിൽ.
Related Posts
ചേറ്റുപുഴയുടെ മുഖച്ഛായ മാറുന്നു
ചേറ്റുപുഴയിൽ സ്പോർട്സ് ,ആർട്സ്, ആരോഗ്യം, സാമൂഹ്യനീതി, മൾട്ടികോംപ്ലക്സിന്റെ ഒന്നാം ഘട്ടം പൂർത്തീകരിച്ചു Post Views: 5
ബൈക്ക് യാത്രികനെ ആക്രമിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ.
ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ച കേസിൽ ബസ് ഡ്രൈവറെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. Post Views: 6
രക്ഷാബന്ധൻ മഹോത്സവം തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു
ബ്രഹ്മകുമാരീസ് ഇരിങ്ങാലക്കുട സെന്ററില്‍ സംഘടിപ്പിച്ച രക്ഷാബന്ധന് മഹോത്സവത്തില്‍ അഡ്വ.തോമസ് ഉണ്ണിയാടന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു Post Views: 6
