.സംസ്ഥാന ജി.എസ്.ടി. വകുപ്പ് തൃശ്ശൂർ ജോയിന്റ് കമ്മീഷണർ (അപ്പീൽ) ശ്രീ. പി.എസ്. ശിവരാജൻ (FCA) കോഴിക്കോട് ജോയിന്റ് കമ്മീഷണർ (അപ്പീൽ) തസ്തികയുടെ പൂർണ്ണ അധിക ചുമതല കൂടി ഏറ്റെടുത്തു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് പുറമേ വയനാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട് എന്നീ നാല് ജില്ലകൾ ഉൾപ്പെടെ സംസ്ഥാനത്തെ 7 ജില്ലകളുടെ അപ്പീൽ അധികാരപരിധിയാണ് ഇനി ഇദ്ദേഹം വഹിക്കുക. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ICAI) ഫെല്ലോ അംഗം (FCA) കൂടിയാണ് ശ്രീ. പി.എസ്. ശിവരാജൻ. സംസ്ഥാന ജി.എസ്.ടി. കമ്മീഷണർ പി.ബി. നൂഹ് ഐ.എ.എസ്. ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
Related Posts
മാള പോസ്റ്റ് ഓഫീസിൽ തീപിടിത്തം
മാള പോസ്റ്റ് ഓഫീസിൽ തീപിടിത്തം.ഇന്ന് രാവിലെ ആറുമണിക്ക് ആയിരുന്നു സംഭവം. Post Views: 7
മുരിയാട് മണ്ഡലത്തിൽ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി ഉയർന്ന നേതാക്കൾ രാജിവച്ചു
കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി തോമസ് തോമസ് ടോഗോലത്ത് രാജിവച്ചു മുരിയാട് മണ്ഡലം കോൺഗ്രസിൽ ഗൗരവമായ അന്തർഘാതം നടന്നിരിക്കുന്നു. മുരിയാട് ഗ്രാമപഞ്ചായത്തിലെ പാർലമെന്ററി പാർട്ടി നേതൃസ്ഥാനവും പാർട്ടി അംഗത്വവുമാണ്…
